ലഖ്‌നോ: ബ്രാഹ്‌മണര്‍ക്ക് ബഹുമാനം വേണമെന്ന് ബിഎസ്പി നേതാവ് മായാവതി. തന്റെ 70ാം ജന്മദിനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് മായാവതി ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ ബിഎസ്പി അധികാരത്തില്‍ വന്നാല്‍ ബ്രാഹ്‌മണ സമൂഹത്തിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് മായാവതി പറഞ്ഞു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയോ ആഹ്വാനങ്ങള്‍ ബ്രാഹ്‌മണര്‍ വിശ്വസിക്കരുത്. വരും തിരഞ്ഞെടുപ്പുകളില്‍ രാജ്യത്തെല്ലായിടത്തും ബിഎസ്പി ഒറ്റയ്ക്കായിരിക്കും മല്‍സരിക്കുകയെന്നും മായാവതി പറഞ്ഞു. ജാതി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ ജാതിചിന്ത ഒഴിവാക്കിയാല്‍ മാത്രമേ സഖ്യങ്ങള്‍ക്ക് തയ്യാറാവൂ. പക്ഷേ, ഇതിന് കാലങ്ങള്‍ എടുക്കും. അതിനാല്‍ ബിഎസ്പി സഖ്യങ്ങളെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അവര്‍ വിശദീകരിച്ചു.