സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ബി ആര്‍ ഗവായ് ഇന്നു ചുമതലയേല്‍ക്കും

Update: 2025-05-14 02:53 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ 52ാമത് ചീഫ്ജസ്റ്റിസായി ബി ആര്‍ ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും. ദലിത് സമുദായത്തില്‍ നിന്നുള്ള ബുദ്ധമതവിശ്വാസിയായ ആദ്യ ചീഫ്ജസ്റ്റിസാണ് ബി ആര്‍ ഗവായ്. മുന്‍ കേരള ഗവര്‍ണറും രാജ്യസഭാ അംഗവുമായിരുന്ന ആര്‍ എസ് ഗവായിയുടെ മകനായ ബി ആര്‍ ഗവായ് ഈ വര്‍ഷം നവംബര്‍ 23 വരെ ചീഫ് ജസ്റ്റീസായി തുടരും.