കുന്നത്തൂര്‍ രാധാകൃഷ്ണന്റെ 'പിന്‍കാഴ്ചകള്‍' പ്രകാശനം ചെയ്തു

Update: 2025-09-13 04:50 GMT

കോഴിക്കോട്: കുന്നത്തൂര്‍ രാധാകൃഷ്ണന്‍ എഴുതിയ'പിന്‍കാഴ്ചകള്‍' തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പ്രകാശനം ചെയ്തു. സിനി ആര്‍ട്ടിസ്റ്റ് രാജേഷ് മല്ലര്‍കണ്ടി ഏറ്റുവാങ്ങി. എടക്കാട് ദേശചരിത്രപരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ്. ഈ പരമ്പരയിലെ ഒന്നും രണ്ടും (ആല്‍മരസ്മരണകള്‍, എടക്കാട് ഡയറി) പുസ്തകങ്ങള്‍ നേരത്തെ പുറത്തിറങ്ങിയതാണ്.അംഗീകൃത ചരിത്രകാരന്മാരുടെ ദൃഷ്ടി ഗ്രാമീണജനതയെ സ്പര്‍ശിക്കാറില്ലെന്ന യാഥാര്‍ഥ്യമാണ് ഈ പുസ്തകരചനക്ക് ഒരു പ്രചോദനം. എടക്കാട് കൗണ്‍സിലര്‍ (വാര്‍ഡ് 73) ടി മുരളീധരന്‍, മുന്‍ കൗണ്‍സിലര്‍ കെ വി ബാബുരാജ്, ശങ്കരനാരായണന്‍, യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് രേഗേഷ്, സെക്രട്ടറി നിതിന്‍ മോഹന്‍, രാഹുല്‍ വേട്ട്യേരി, ഉണ്ണിനായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.