വിശാല്‍ഗഡ് കോട്ടയിലെ ദര്‍ഗയില്‍ ബലി ചടങ്ങുകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി

Update: 2025-06-03 15:07 GMT
വിശാല്‍ഗഡ് കോട്ടയിലെ ദര്‍ഗയില്‍ ബലി ചടങ്ങുകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരിലെ വിശാല്‍ഗഡ് കോട്ടയിലെ ഹസ്രത്ത് പീര്‍ മാലിക് റെഹാന്‍ ദര്‍ഗയില്‍ ബലി ചടങ്ങുകള്‍ക്ക് ബോംബെ ഹൈക്കോടതി അനുമതി നല്‍കി. ബലി പെരുന്നാളിനും ഉറൂസിനും ബലിയര്‍പ്പിക്കാമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജൂണ്‍ 7 മുതല്‍ 12 വരെയാണ് അനുമതി. വിശാല്‍ഗഡ് കോട്ടയില്‍ ബലി അര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഉത്തരവുകളെ ചോദ്യം ചെയ്താണ് ദര്‍ഗാ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്.

1962ലെ മഹാരാഷ്ട്ര പുരാതന സ്മാരക നിയമപ്രകാരം കോട്ടയില്‍ ബലിയോ പാചകമോ പാടില്ലെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. പതിനൊന്നാം നൂറ്റാണ്ട് മുതല്‍ അവിടെയുള്ള ദര്‍ഗയില്‍ അക്കാലം മുതലേ ബലിഅര്‍പ്പണ ചടങ്ങുകളുണ്ടെന്ന് ദര്‍ഗ അധികൃതര്‍ ചൂണ്ടിക്കാട്ടി. ദര്‍ഗയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള മുബാറക് ഉസ്മാന്‍ മുജാവറിന്റെ ഭൂമിയിലാണ് കശാപ്പ് നടത്തുകയെന്നും മാംസം കോട്ടയില്‍ കൊണ്ടുവന്ന് വിതരണം ചെയ്യുന്നതാണ് രീതിയെന്നും ദര്‍ഗ അധികൃതര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹൈക്കോടതി ചടങ്ങുകള്‍ക്ക് അനുമതി നല്‍കിയത്.

Similar News