ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂള്‍ പരിസരത്ത് പന്നിപ്പടക്കം പൊട്ടിത്തെറിച്ചു; പരിശോധനയില്‍ കൂടുതല്‍ പന്നിപ്പടക്കങ്ങള്‍ കണ്ടെത്തി

Update: 2025-08-20 16:29 GMT

പാലക്കാട്: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂള്‍ പരിസരത്ത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്കേറ്റു.മൂത്താന്‍തറയിലെ വ്യാസ വിദ്യാ പീഠം സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സ്‌ഫോടനത്തില്‍ നാരായണന്‍ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. സ്‌കൂള്‍ പരിസരത്ത് നിന്ന് ലഭിച്ച പടക്കം വലിച്ചെറിയുന്നതിനിടെയാണ് പടക്കം പൊട്ടിത്തെറിച്ചത്. വൈകീട്ട് 4.45ഓടെയാണ് സ്‌ഫോടനം നടന്നത്. ശബ്ദംകേട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി. തിരച്ചിലില്‍ പന്നിപ്പടക്കമെന്ന് സംശയിക്കുന്ന കൂടുതല്‍ വസ്തുക്കള്‍ കണ്ടെത്തി. ബോംബ് സ്‌ക്വാഡ് എത്തി സ്‌ഫോടകവസ്തുക്കള്‍ സ്ഥലത്ത് നിന്ന് മാറ്റി.


ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചതില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. സ്‌ഫോടകവസ്തു സ്‌കൂള്‍ കോമ്പൗണ്ടില്‍ എത്തിയത് എങ്ങനെ വിശദമായ അന്വേഷണം വേണം. സ്‌കൂള്‍ മാനേജ്‌മെന്റിനെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.