പാരിസ്: ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാനുള്ള പുതിയ ദൗത്യത്തില്‍ 44 രാജ്യങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ പങ്കെടുക്കും. വംശഹത്യ തടയുക, മാനുഷിക സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദൗത്യം. യുഎസ് പതാക വഹിക്കുന്ന ബോട്ടുകളും ഇത്തവണ ദൗത്യത്തിലുണ്ടാവും. ഫലസ്തീനികളെ വംശഹത്യ നടത്താന്‍ ഇസ്രായേലിന് എല്ലാ സഹായവും നല്‍കുന്ന രാജ്യമായതിനാല്‍ ഇത്തവണത്തെ ദൗത്യത്തില്‍ യുഎസ് പൗരന്‍മാരായിരിക്കും കൂടുതലെന്ന് ദി ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല സഖ്യം അറിയിച്ചു. ഉപരോധം തകര്‍ക്കാന്‍ പുറപ്പെട്ട മദ്‌ലീന്‍, ഹന്‍ദല ബോട്ടുകളെ ഇസ്രായേലി സൈന്യം തട്ടിക്കൊണ്ടുപോയിരുന്നു.