''മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ല'' ബോര്‍ഡുകളുമായി ഹിന്ദുത്വര്‍

Update: 2025-07-07 05:09 GMT

പൂനെ: മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച് പൂനെയിലെ മുല്‍ഷി താലൂക്കിലെ ഒരു ഗ്രാമം. തുടര്‍ന്ന് പൗരാവകാശ സംഘടനകളായ പിയുസിഎല്ലും എപിസിആറും പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് ഇടപെട്ട് ബോര്‍ഡുകള്‍ നീക്കി. പൗഡ്, കോല്‍വാന്‍, സുവാത്ത്‌വാദി പ്രദേശങ്ങളിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകള്‍ പൂട്ടണമെന്നും ഹിന്ദുത്വര്‍ ആവശ്യപ്പെട്ടിരുന്നതായി പൗരാവകാശ സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു. ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ മുസ് ലിം ഉടമസ്ഥതയിലുള്ള ബേക്കറുകളും ആക്രിക്കടകളും പൂട്ടിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.