ബംഗ്ലാദേശില്‍ ബിഎന്‍പി സഖ്യം അധികാരത്തിലേക്ക്; താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായേക്കും
ധാക്ക: ബംഗ്ലാദേശില്‍ വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വന്‍ വിജയം നേടി. 2024-ലെ ജൂലൈ റെവല്യൂഷനെ തുടര്‍ന്ന് ഷെയ്ഖ് ഹസീന പുറത്തായതിനുശേഷം നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പാണിത്.
കേവലഭൂരിപക്ഷമായ 151 സീറ്റുകള്‍ കടന്നതോടെയാണ് ബിഎന്‍പി ജയം ഉറപ്പിച്ചത്. നിലവില്‍ 185 സീറ്റുകളില്‍ ബിഎന്‍പി വിജയിച്ചു. ജമാഅത്ത് മുന്നണി 56 സീറ്റുകളിലാണ് വിജയിച്ചത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎന്‍പി ചെയര്‍മാനുമായ താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് താരിഖ് റഹ്‌മാന്‍ തിരിച്ചെത്തിയത്. അഭിപ്രായ സര്‍വേകളിലും താരിഖിനാണ് മുന്‍തൂക്കം. 48 ശതമാനം പേരാണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.