തലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ ബ്ലഡ് ഡൊണേഷന്‍ ക്യാംപ്

Update: 2025-06-27 11:59 GMT

മനാമ: രക്തദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ തലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക് ന്യൂ ഇയര്‍ അവധി ദിനത്തില്‍ സല്‍മാനിയ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. മെഡിക്കല്‍ കോംപ്ലക്‌സില്‍ നടന്ന ക്യാംപ് രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു.

ജനറല്‍ കണ്‍വീനര്‍ ഫിറോസ് മാഹിയുടെ നേതൃത്വത്തില്‍ കണ്‍വീനര്‍മാരായ റയീസ് അല്‍ ജസീറ, വി കെ ഫിറോസ്, ടിഎംസിഎ പ്രസിഡന്റ് ശംസുദ്ധീന്‍, സെക്രട്ടറി നവാസ്, രക്ഷധികാരികളായ ഫുവാദ്, സാദിക്ക്, ട്രഷറര്‍ അഫ്‌സല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജിദ് പനോളി, അബ്ദുല്‍ റാസിക്, നൗഷാദ് ഖാലിദ്, മിഥിലാജ്, ഹഫ്സല്‍, ഷമീം കാത്താണ്ടി, അസ്ഫര്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി. ക്യാംപില്‍ 60 ലധികം പേര്‍ രക്തം ദാനം ചെയ്തു.