വാഷിങ്ടണ്‍: യുദ്ധാനന്തര ഗസയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും പങ്കെടുത്തു. ട്രംപിന്റെ മുന്‍ പശ്ചിമേഷ്യന്‍ പ്രതിനിധിയായ ജാരദ് കുഷ്‌നറും യോഗത്തില്‍ പങ്കെടുത്തതായി ബിബിസി സ്ഥിരീകരിച്ചു. ഗസയിലെ ഭക്ഷ്യസഹായം, തടവുകാരുടെ മോചനം തുടങ്ങിയവും ചര്‍ച്ചയായി. യുദ്ധത്തിന് ശേഷം ഗസയെ നിയന്ത്രിക്കുന്ന പദ്ധതികള്‍ തയ്യാറാക്കാനായിരുന്നു യോഗമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. അതേസമയം, ഗസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കി. ഗസ സിറ്റിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ഏറ്റുമുട്ടലുകള്‍ നടക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.