യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ മന്ത്രവാദിയും ശിഷ്യനും പിടിയില്‍
ചാവക്കാട്: ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു ജീവിച്ചിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മന്ത്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളും സഹായിയും പിടിയില്‍. മന്ത്രവാദിയെന്ന് അറിയപ്പെടുന്ന മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീനും (46) വടക്കേക്കാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ വീട്ടില്‍ ഷക്കീറു(37)മാണ് ചാവക്കാട് പോലിസിന്റെ പിടിയിലായിരിക്കുന്നത്. ഇരുവരും യുവതിയെ നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചതായും അതിന്റെ ദൃശ്യങ്ങള്‍ കാണിച്ച് 60 ലക്ഷത്തില്‍ അധികം രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ടൈന്ന് പോലിസ് അറിയിച്ചു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.