കണ്ണൂര്‍: തലശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥി ലസിത പാലക്കല്‍ പരാജയപ്പെട്ടു. സിപിഎം സ്ഥാനാര്‍ഥി കെ വിജിലയോടാണ് ലസിത തോറ്റത്. വിജിലക്ക് 816 വോട്ടാണ് ലഭിച്ചത്. ലസിതക്ക് 210 വോട്ട് ലഭിച്ചു. കോണ്‍ഗ്രസിലെ എം പി സതിക്ക് 77 വോട്ടാണ് ലഭിച്ചത്. മൊത്തം 53 വാര്‍ഡുകളുള്ള നഗരസഭയില്‍ എല്‍ഡിഎഫിന് 32 സീറ്റുകള്‍ ലഭിച്ചു. യുഡിഎഫിന് 13ഉം എന്‍ഡിഎക്ക് ആറും എസ്ഡിപിഐക്ക് ഒരു സീറ്റും ലഭിച്ചു.
അടുത്തിടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനെതിരെ ലസിത പാലക്കല്‍ നടത്തിയ വർഗീയ പരാമർശം വലിയ വിവാദമായിരുന്നു. പുരസ്കാരം ലഭിച്ചവരിൽ ചിലരുടെ പേരുകൾ മാത്രം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ലസിതയുടെ വർഗീയ പരാമർശം. ‘ഇപ്രാവശ്യം മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ’ എന്ന് ലസിത പാലക്കൽ സമൂഹമാധ്യമത്തിൽ കുറിച്ചു.