സീറ്റ് നിഷേധിച്ചു; ബിജെപി പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു

Update: 2025-11-16 02:25 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു.മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ശാലിനിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.ഇവരെ മുന്‍സിപ്പാലിറ്റി 16ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റര്‍ ഉള്‍പ്പെടെ തയ്യാറാക്കുകയും അനൗദ്യോഗിക പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് സ്ഥാനാര്‍ഥിയായി മല്‍സരിക്കരുതെന്ന് ആവശ്യപ്പെട്ട്. ഇതോടെയാണ് അവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ ചികില്‍സക്കായി നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദ് കെ തമ്പി ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു.