കൊച്ചി: എസ്ഐആറിന്റെ ഭാഗമായി പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ശേഖരിച്ചതായി പരാതി. ബിഎല്‍ഒമാര്‍ ശേഖരിച്ചുകൊണ്ടുപോയി ഡാറ്റാ എന്‍ട്രി നടത്തേണ്ടവയാണിത്. 'സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സല്‍' എന്ന ബോര്‍ഡുവച്ച കാറിലെത്തിയ പ്രവര്‍ത്തകരാണ് തുടര്‍നടപടികള്‍ സ്വീകരിക്കാനെന്ന് പറഞ്ഞ് തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ ഫ്‌ലാറ്റുകളില്‍നിന്ന് ഫോം ശേഖരിച്ച് മടങ്ങിയതെന്ന് ദേശാഭിമാനി പത്രം റിപോര്‍ട്ട് ചെയ്തു. എന്യൂമറേഷന്‍ ഫോം എങ്ങോട്ടാണ് കൊണ്ടുപോയതെന്നത് അറിയിച്ചിട്ടില്ല. ബിഎല്‍ഒമാരെ അറിയിക്കാതെയാണ് ഇൗ തട്ടിപ്പെന്നും റിപോര്‍ട്ട് പറയുന്നു.