ആലപ്പുഴ ചേന്നംപള്ളിപ്പുറം പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ബിജെപി ഭരണം

Update: 2025-12-27 11:31 GMT

ആലപ്പുഴ: ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നറുക്കെടുപ്പിലൂടെ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ബിജെപി അംഗം വി വിനിതയാണ് പ്രസിഡന്റായത്. വൈസ് പ്രസിഡന്റായി ദിനേശ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഈ പഞ്ചായത്തില്‍ എന്‍ഡിഎ.(ബിജെപി)യ്ക്ക് 7 സീറ്റും യുഡിഎഫിന് (കോണ്‍ഗ്രസ്)7 സീറ്റും എല്‍ഡിഎഫിന് 5 സീറ്റുമാണ് ലഭിച്ചിരുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എന്‍ഡിഎക്കും ഏഴ് വോട്ടുകള്‍ വീതം ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.