ഫാറൂഖ് നഗറിലെ മാംസവില്‍പ്പന കടകളില്‍ പരിശോധന നടത്തി ബിജെപി എംഎല്‍എ; ഒഴിവാവുന്നവരെ വെടിവയ്ക്കാന്‍ നിര്‍ദേശം
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഫാറൂഖ് നഗര്‍ പ്രദേശത്തെ മാംസ വില്‍പ്പന കടകളില്‍ പരിശോധന നടത്തി ബിജെപി എംഎല്‍എ. തന്റെ റെയ്ഡില്‍ നിന്ന് ഒഴിവായി നില്‍ക്കുന്ന കടക്കാരെ വെടിവയ്ക്കാനും ലോണില്‍ നിന്നുള്ള ബിജെപി എംഎല്‍എ നന്ദ് കിഷോര്‍ ഗുര്‍ജാര്‍ പറയുന്ന വീഡിയോ പുറത്തുവന്നു. ബലി പെരുന്നാള്‍ അടുക്കാനിരിക്കെയാണ് ബിജെപി എംഎല്‍എ പോലിസുമായി മാംസ വില്‍പ്പന കടകളില്‍ പരിശോധന നടത്തുന്നത്.
गाजियाबाद, यूपी: हिंदूवादी पार्टी के विधायक ने मीट विक्रेताओं के खिलाफ अभियान चलाया, कई मीट की दुकानें बंद भी करवाईं!
— The Muslim Spaces (@TheMuslimSpaces) May 29, 2025
इस विधायक को वीडियो में "कौन सा है? पकड़ो इसे, पुलिस चौकी ले चलो। साले गदर कर रखा है रोड पर। भागे तो गोली मार देना।" कहते हुए सुनाई दिया! pic.twitter.com/5jRVZ8HbbI
മുസ്‌ലിം സമുദായത്തിന് എതിരായ ആക്രമണമാണ് ഇതെന്ന് സമാജ് വാദി പാര്‍ടി വക്താവ് ഭാനു ഭാസ്‌കര്‍ പറഞ്ഞു. തന്റെ മണ്ഡലത്തിലെ ഏതു പ്രദേശവും പരിശോധിക്കാന്‍ എംഎല്‍എക്ക് അവകാശമുണ്ടെങ്കിലും ഇത്തരത്തില്‍ സംസാരിക്കാന്‍ അധികാരമില്ല. ഒരാളെ വെടിവയ്ക്കാന്‍ പറയാന്‍ എന്താണ് എംഎല്‍എക്ക് അധികാരം?. ഏത് നിയമപ്രകാരമാണ് അത് ചെയ്യുകയെന്നും അവര്‍ ചോദിച്ചു. വളരെ പ്രധാനപ്പെട്ട ആഘോഷം വരാനിരിക്കെ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്ന് പ്രദേശത്തെ മാംസ വില്‍പ്പനക്കാരനായ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.