കാണ്‍പൂര്‍: മുസ്‌ലിം പള്ളികളിലേക്ക് പന്നിമാംസം എറിയുമെന്ന് ബില്‍ഹോര്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എ രാഹുല്‍ ബച്ച സോങ്കര്‍. മണ്ഡലത്തിലെ ഒരു സ്ഥാപനത്തില്‍ പശുവിനെ കൊന്നുവെന്നും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നടത്തിയ പരിപാടിയിലാണ് രാഹുല്‍ ബച്ച സോങ്കര്‍ വര്‍ഗീയ വിദ്വേഷ പ്രസ്താവന നടത്തിയത്. റഹ് മാന്‍ ഖുറേശി എന്നയാളുടെ മാംസ ഫാക്ടറിയില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്നാണ് ആരോപണം. സോങ്കറിന്റെ ആരോപണത്തെ തുടര്‍ന്ന് ഫാക്ടറി അധികൃതര്‍ സീല്‍ ചെയ്തു. മാംസത്തിന്റെ ഭാഗങ്ങള്‍ പരിശോധനക്കായി കൊണ്ടുപോയി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ അശുതോഷ് കുമാറും എഡിസിപി കപില്‍ ദേവ് സിങ്ങും സ്ഥലത്തെത്തി. കേസില്‍ അശ്രദ്ധ കാണിച്ചെന്ന് ആരോപിച്ച് നാലു പോലിസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ബില്‍ഹോര്‍ ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍ സരോജ്, ഇന്‍ചാര്‍ജ് പ്രേംവീര്‍, അഫ്താബ് ആലം, ഹെഡ് കോണ്‍സ്റ്റബിള്‍ ദിലീപ് ഗാംഗ്വാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.