''നിര്‍ബന്ധിച്ച് ബിജെപി സ്ഥാനാര്‍ഥിയാക്കി'', ഒറ്റയ്ക്കാക്കി പ്രവര്‍ത്തകര്‍ മുങ്ങി

Update: 2025-12-10 03:12 GMT

ഏറ്റുമാനൂര്‍: വോട്ടര്‍മാരെ കാണാന്‍ പോളിങ് സ്റ്റേഷനിലെത്തിയ ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥി ഞെട്ടി. കൂടെ നില്‍ക്കാന്‍ പ്രവര്‍ത്തകര്‍ പോയിട്ട് വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ സ്ലിപ്പ് പോലുമില്ലാത്ത അവസ്ഥയാണ് സ്ഥാനാര്‍ഥി നേരിട്ടത്. സ്വന്തം സ്ലിപ് പോലും അവര്‍ എതിര്‍ പാര്‍ട്ടിക്കാരില്‍ നിന്നാണ് സംഘടിപ്പിച്ചത്. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ആറാംവാര്‍ഡിലെ (റെയില്‍വേ സ്റ്റേഷന്‍) ബിജെപി സ്ഥാനാര്‍ഥി ജനജമ്മ ഡി ദാമോദരനാണ് ദുരവസ്ഥയുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഗവ. ഐടിഐയിലെ പോളിങ് സ്റ്റേഷനുമുന്നില്‍ അവര്‍ നിന്നു. ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവെന്ന് റിട്ട. യൂണിവേഴ്സിറ്റി ജീവനക്കാരികൂടിയായ ജനജമ്മ അവകാശപ്പെട്ടു. ''സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിച്ചപ്പോള്‍ ചെലവിനായി 2500 രൂപ തന്നു. കുറച്ചുനോട്ടീസും അടിച്ചുതന്നു. പിന്നെ ആരും വന്നില്ല.''-ജനജമ്മ പറഞ്ഞു.