ഡല്‍ഹിയില്‍ 40 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു; എഎപി 25 സീറ്റുകളിലും മുന്നേറുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 25 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജ്‌റിവാളും മനീഷ് സിസോദിയയും മുഖ്യമന്ത്രി അതിഷിയും പിന്നിലാണ്. ബിജെപി നേതാവ് പര്‍വേഷ് വര്‍മയാണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്‌റിവാനെ പുറകിലാക്കിയിരിക്കുന്നത്. ജങ്പുരയില്‍ മുന്‍ വിദ്യഭ്യാസ മന്ത്രി മനീഷ് സിസോദിയ പുറകിലാണ്. കല്‍ക്കാജിയില്‍ ബിജെപിയുടെ രമേഷ് ബിധുരിയാണ് മുന്നില്‍. അതിഷിയാണ് രണ്ടാമത്. ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ള ഖാന്‍ ഓഖ്‌ല മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യത്തിലുള്ള എഎപി നേതാക്കളായ ഗോപാല്‍ റായും സത്യേന്ദര്‍ ജെയിനും ലീഡ് ചെയ്യുന്നുണ്ട്.