ബിജെപി നേതാവിനെ വെടിവച്ചു കൊന്നവര്‍ അറസ്റ്റില്‍ (വീഡിയോ)

Update: 2025-10-29 06:23 GMT

ഭോപ്പാല്‍: ബിജെപി നേതാവിനെ വെടിവച്ചു കൊന്നവരെ അറസ്റ്റ് ചെയ്‌തെന്ന് പോലിസ്. മധ്യപ്രദേശിലെ ഖത്‌നി ജില്ലയില്‍ ബിജെപി നേതാവായ നിലേഷ് രജക് എന്നയാളാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ഈ സംഭവത്തിലെ പ്രതികളായ അക്രം ഖാനും പ്രിന്‍സ് ജോസഫുമാണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിന് ഒടുവിലാണ് പ്രതികളെ പിടികൂടിയതെന്ന് എസ്പി സന്തോഷ് ദെഹാരിയ പറഞ്ഞു. വാഹനത്തില്‍ പിന്തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് പ്രതികളെ പിടികൂടിയതെന്നും രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റെന്നും എസ്പി പറഞ്ഞു. ബിജെപിയുടെ പിച്ച്ഡ മോര്‍ച്ച മണ്ഡലം പ്രസിഡന്റായിരുന്നു നിലേഷ്. നിലേഷിന്റെ കൊലപാതകത്തില്‍ പോലിസ് കേസെടുത്തതിന് പിന്നാലെ പ്രിന്‍സ് ജോസഫിന്റെ പിതാവ് നെല്‍സണ്‍ ജോസഫ് ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറയുന്നു.