വയോധികനായ കോണ്‍ഗ്രസ് നേതാവിന് നേരെ ബിജെപിക്കാരുടെ അക്രമം; ബലമായി സാരിയുടുപ്പിച്ചു (വീഡിയോ)

Update: 2025-09-23 11:48 GMT

താനെ: വയോധികനായ കോണ്‍ഗ്രസ് നേതാവിനെ സാരിയുടുപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍. ഡോംബിവല്ലിയിലെ 73കാരനായ പ്രകാശ് എന്ന മമ പാഗരെയ്ക്ക് നേരെയാണ് അതിക്രമം നടന്നത്. നരേന്ദ്രമോദി സാരി ഉടുത്തതിന്റെ കൃത്രിമ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിലൊന്ന് പ്രകാശ് ഷെയര്‍ ചെയ്തിരുന്നു.

തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകാശിനെ തടഞ്ഞുവച്ച് സാരിയുടുപ്പിച്ചത്. പ്രകാശ് രാവിലെ നടക്കാന്‍ പോവുന്ന വഴിയില്‍ വച്ചാണ് അദ്ദേഹത്തെ തടഞ്ഞുവച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് നന്ദു പരാബ്, മണ്ഡലം പ്രസിഡന്റ് കരണ്‍ ജാദവ്, മുതിര്‍ന്ന നേതാക്കളായ സന്ദീപ് മാലി, ദത്ത മലേക്കാര്‍ എന്നിവരും അതിക്രമത്തില്‍ പങ്കെടുത്തു.