ഡെറാഡൂണില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു

Update: 2025-06-04 01:58 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. പ്രേംനഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ജൂണ്‍ രണ്ടിന് രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബിജെപി നേതാവായ രോഹിത് നെഗി സഞ്ചരിച്ച കാറിന് നേരെ വെടിയുതിര്‍ത്തത്. കഴുത്തിന് വെടിയേറ്റ നെഗിയെ ഗ്രാഫിക് ഇറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നെഗിയുടെ സുഹൃത്തായ അഭിഷേക് ഭര്‍ത്വാലിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു. കൊല്ലപ്പെട്ടയാളുടെ പെണ്‍ സുഹൃത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലിസ് പറഞ്ഞു. പ്രത്യേക പോലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.