സൂറത്ത്: യുവതിയെ ലഹരിവസ്തുക്കള്‍ നല്‍കി അബോധാവസ്ഥയിലാക്കി ബലാല്‍സംഗം ചെയ്ത ബിജെപി നേതാവും സുഹൃത്തും അറസ്റ്റില്‍. ഗുജറാത്തിലെ സൂരത്തിലെ ബിജെപിയുടെ എട്ടാം വാര്‍ഡ് ജനറല്‍ സെക്രട്ടറിയായ ആദിത്യ ഉപാധ്യയയും(24) സുഹൃത്ത് ഗൗരവ് രജ്പുത്തുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സ്വദേശിയും നിലവില്‍ സൂറത്തില്‍ താമസിക്കുകയും ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. സോഷ്യല്‍ മീഡിയയിലൂടെയാണ് ആദിത്യയും യുവതിയും പരിചയപ്പെട്ടത്. തുടര്‍ന്ന് ഗൗരവിനെയും യുവതി പരിചയപ്പെട്ടു. ഒരു ദിവസം ഇവര്‍ മൂന്നുപേരും കൂടി ബീച്ചില്‍ പോയപ്പോള്‍ ശീതളപാനീയത്തില്‍ ലഹരി വസ്തുക്കള്‍ കലര്‍ത്തി യുവതിക്ക് നല്‍കുകയായിരുന്നു. പ്രതികളെ രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി പോലിസ് ഉദ്യോഗസ്ഥനായ ഡി ജി ചൗധരി പറഞ്ഞു.