''വോട്ട് മോഷണത്തിന് പിന്നാലെ ബിജെപി സ്ഥാനാര്‍ഥികളെയും മോഷ്ടിക്കുന്നു'': നവീന്‍ പട്‌നായ്ക്

Update: 2025-11-03 11:39 GMT

ഭുവനേശ്വര്‍: വോട്ടുമോഷണത്തിന് പിന്നാലെ ബിജെപി സ്ഥാനാര്‍ഥികളെയും മോഷ്ടിക്കുകയാണെന്ന് ബിജെഡി പ്രസിഡന്റ് ബിജു പട്‌നായ്ക്. നൗപാദ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഭരണകക്ഷിയായ ബിജെപിയെ തുറന്നുകാട്ടിയത്. '' ബിജെഡിയെ ബിജെപി വഞ്ചിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. വോട്ടുമോഷണം നടത്തി അധികാരത്തില്‍ എത്തിയവര്‍ ഇപ്പോള്‍ സ്ഥാനാര്‍ഥികളെയും മോഷ്ടിക്കുകയാണ്.''- ബിജെഡി സ്ഥാനാര്‍ഥിയായ സ്‌നേഹനിനി ഛുരിയക്ക് വോട്ട് തേടി അദ്ദേഹം പറഞ്ഞു. ബിജെഡി എംഎല്‍എയായിരുന്ന രാജേന്ദ്ര ധൊലാക്കിയയുടെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാജേന്ദ്രയുടെ മകനായ ജയ് ധൊലാക്കിയയെ മല്‍സരിപ്പിക്കാനായിരുന്നു ബിജെഡിയുടെ പദ്ധതി. എന്നാല്‍, ഉപതിരഞ്ഞെടുപ്പിന് മുമ്പ് അയാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ ബിജെപി ടിക്കറ്റിലാണ് ജയ് മല്‍സരിക്കുന്നത്.