രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷം ബിജെപിയുടെ പ്രതിമാസ ചെലവ് 2.25 കോടിയായെന്ന് ആരോപണം
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ശേഷം ബിജെപിയുടെ പ്രതിമാസ ചെലവ് 2.25 കോടി രൂപയായി വര്‍ധിച്ചെന്ന് ആരോപണം. മുന്‍ പ്രസിഡന്റുമാരുടെ കാലത്ത് 35 ലക്ഷം രൂപയായിരുന്നു ചെലവെന്നും നിലവില്‍ ധൂര്‍ത്താണ് നടക്കുന്നതെന്നും ആരോപിച്ച് ദേശീയനേതൃത്വത്തിന് സംസ്ഥാനത്ത് നിന്നും പരാതി പോയി. ഹോട്ടല്‍ റൂമുകള്‍, സോഷ്യല്‍ മീഡിയ എന്നീ ചെലവുകളിലാണ് വര്‍ധനവ്. പഴയ സ്റ്റാഫുകളുടെ ഇരട്ടിശമ്പളത്തില്‍ പുതിയ സ്റ്റാഫുകളെ നിയമിച്ചുവെന്ന പരാതിയും ഉയരുന്നുണ്ട്. കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തുനിന്നും ഇറങ്ങുമ്പോള്‍ 35 കോടിയുണ്ടായിരുന്ന നീക്കിയിരുപ്പ് ഇപ്പോള്‍ 17 കോടിയായി കുറഞ്ഞുവെന്നും ആരോപണമുണ്ട്.