പീഡിപ്പിച്ച യുവതിയെ ഭീഷണിപ്പെടുത്തി ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവ്

Update: 2025-12-28 05:48 GMT

ഭോപ്പാല്‍: പീഡനത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്തി ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവ്. മധ്യപ്രദേശിലെ സത്‌നയിലെ കൗണ്‍സിലറുടെ ഭര്‍ത്താവ് അശോക് സിങാണ് താന്‍ പീഡിപ്പിച്ചെന്ന് ആരോപണമുള്ള യുവതിയെ ഭീഷണിപ്പെടുത്തുന്നത്.


Full View

വീട്ടില്‍ അതിക്രമിച്ചു കയറി കത്തികാട്ടി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും യുവതി ഇയാളോട് പറയുന്നുണ്ട്. എന്നാല്‍, തനിക്ക് ഒന്നും സംഭവിക്കില്ലെന്നാണ് ഇയാള്‍ പറയുന്നത്. പരാതി പറയാനും ഇയാള്‍ ആവശ്യപ്പെട്ടു. അവസാനം യുവതി സത്‌ന എസ്പി ഹന്‍സ് രാജ് സിങിന് പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതായി എസ്പി അറിയിച്ചു.