ഇസ്‌ലാമോഫോബിക് എഐ വീഡിയോയുമായി അസം ബിജെപി

Update: 2025-09-17 02:43 GMT

ഗുവാഹത്തി: ഇസ്ലാമോഫോബിക്ക് ഉള്ളടക്കമുള്ള എഐ വീഡിയോയുമായി അസം ബിജെപി. അസം വിത്തൗട്ട് ബിജെപിഎന്ന പേരിലുള്ള വീഡിയോയാണ് എക്‌സ് പേജില്‍ അവര്‍ ഷെയര്‍ ചെയ്തത്. മുസ്‌ലിംകള്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കുന്നവരാണെന്നും ഗുവാഹതി വിമാനത്താവളം, രംഗ് നഗര്‍, ടൗണ്‍, സ്റ്റേഡിയം എന്നിവ കൈയ്യടക്കുമെന്നുമുള്ള രീതിയിലുള്ള സന്ദേശമാണ് വീഡിയോ നല്‍കുന്നത്. കോണ്‍ഗ്രസിന് പാകിസ്താനുമായി ബന്ധമുണ്ടെന്ന പരാമര്‍ശവും വീഡിയോയിലുണ്ട്.

കഴിഞ്ഞ ഞായറാഴ്ച അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ദേശവിരുദ്ധരുമായും നുഴഞ്ഞുകയറ്റുകാരുമായും ചേര്‍ന്ന് കോണ്‍ഗ്രസ് വോട്ട് നേടുന്നുവെന്നായിരുന്നു ആരോപണം.