''ലോറന്‍സ് ബിഷ്‌ണോയ് സംഘം ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്നു'': കനേഡിയന്‍ പോലിസ്

Update: 2026-01-14 14:54 GMT

ഒട്ടാവ: കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയ് സംഘം ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് റോയല്‍ കാനഡ മൗണ്ടിങ് പോലിസ് റിപോര്‍ട്ട് ചെയ്തതായി ഗ്ലോബല്‍ ന്യൂസ്. അക്രമസ്വഭാവമുള്ള ഈ സംഘം കാനഡ അടക്കം നിരവധി രാജ്യങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഗ്ലോബല്‍ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നത്. വാടകക്കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, ലഹരികടത്ത് എന്നിവ സംഘം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടിയും അവര്‍ പ്രവര്‍ത്തിക്കുന്നതായും റിപോര്‍ട്ട് ആരോപിക്കുന്നു. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ കനേഡിയന്‍ സര്‍ക്കാര്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. കാനഡയില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതാണ് കാരണം. കൊലക്കേസില്‍ അറസ്റ്റിലായ ലോറന്‍സ് ബിഷ്‌ണോയ് നിലവില്‍ ഗുജറാത്തിലെ സബര്‍മതി ജയിലിലാണുള്ളത്. അവിടെ നിന്ന് അയാള്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി ആരോപിക്കപ്പെടുന്നു.