ജൂണ്‍ 16 മുതല്‍ കര്‍ണാടകയില്‍ ബൈക്ക് ടാക്‌സി സര്‍വീസില്ല

Update: 2025-06-13 14:55 GMT
ജൂണ്‍ 16 മുതല്‍ കര്‍ണാടകയില്‍ ബൈക്ക് ടാക്‌സി സര്‍വീസില്ല

ബംഗളൂരു: ജൂണ്‍ 16 മുതല്‍ കര്‍ണാടകയില്‍ ബൈക്ക് ടാക്‌സി സര്‍വീസുണ്ടാവില്ല. ബൈക്ക് ടാക്‌സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചട്ടം രൂപീകരിക്കുന്നതുവരെ അവയ്ക്ക് നിരോധനം വേണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് നിരസിച്ചതാണ് കാരണം. അപ്പീലില്‍ സര്‍ക്കാരിനും വിവിധ വകുപ്പുകള്‍ക്കും നോട്ടിസ് അയച്ച ഡിവിഷന്‍ ബെഞ്ച് കേസ് ഇനി ജൂണ്‍ 24ന് മാത്രമേ പരിഗണിക്കൂ. സിംഗിള്‍ബെഞ്ച് വിധിക്കെതിരെ ഓല, ഊബര്‍, റാപിഡോ തുടങ്ങിയവരാണ് അപ്പീല്‍ നല്‍കിയിരുന്നത്. ജൂണ്‍ 16നുള്ളില്‍ ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നാണ് സിംഗിള്‍ബെഞ്ച് നിര്‍ദേശം. ബൈക്ക് ടാക്‌സി നിര്‍ത്തുന്നത് ആറു ലക്ഷം ഡ്രൈവര്‍മാരെ ബാധിക്കുമെന്നാണ് റാപിഡോ വാദിച്ചത്.

Similar News