കൊച്ചി: കാലടി കാഞ്ഞൂരില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ആഷിക്ക് (27) ആണ് മരിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. കാഞ്ഞൂരില്‍ നിന്ന് ആഷിക്ക് രണ്ട് സുഹൃത്തുക്കളോടൊപ്പം ആലുവ ഭാഗത്തേക്ക് പോകുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. നിയന്ത്രണം വിട്ട ബൈക്ക് ആദ്യം തൊട്ടടുത്തുള്ള മരത്തില്‍ ഇടിക്കുകയും തെറിച്ചു വീണ ആഷിക്ക് കരിങ്കല്ലില്‍ തലയിടിച്ച് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ചികിത്സയിലാണ്. സുഹൃത്തുക്കളില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. ആഷിക്കിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും.