പാകിസ്താന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ബീഹാര്‍ സ്വദേശി അറസ്റ്റില്‍
അമൃത്‌സര്‍: പാകിസ്താന് സൈനികരഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ ബിഹാര്‍ സ്വദേശി അറസ്റ്റില്‍. പഞ്ചാബിലെ ബത്തിന്ദ കന്റോണ്‍മെന്റിന് സമീപം ചെരുപ്പുകുത്തിയായി ജോലി ചെയ്യുന്ന സുനില്‍ കുമാര്‍ റാം (26) ആണ് സൈന്യത്തിന്റെ പിടിയിലായത്. ഇയാളെ പോലിസിന് കൈമാറി. 2017 മുതല്‍ പ്രദേശത്ത് ജോലി ചെയ്യുന്ന ഇയാള്‍ക്ക് സൈനിക കാംപിന് അകത്തേക്ക് പ്രവേശനമുണ്ടായിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. പാകിസ്താനിലെ ഒരു നമ്പറിലേക്ക് ഇയാള്‍ സൈനിക രഹസ്യങ്ങള്‍ കൈമാറിയെന്നാണ് അനുമാനം. ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുകയാണ്.