പറ്റ്‌ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ ഭരണം തുടരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 130ലേറെ സീറ്റുകളാണ് എല്ലാ എക്്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. നാല് എക്‌സിറ്റ് പോളുകള്‍ മാത്രമാണ് ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത്. അതേസമയം, പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് ചില എക്‌സിറ്റ് പോളുകള്‍ പരമാവധി 5 സീറ്റ് പ്രവചിക്കുമ്പോള്‍ മറ്റു ചിലത് പൂജ്യം സീറ്റ് മാത്രമാണ് നല്‍കുന്നത്.
ബിഹാറില്‍ ബിജെപി-ജെഡിയു നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ തുടരുമെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ എക്‌സിറ്റ് പോളിലെ പ്രവചനം. 133-159 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 75-101 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 2 മുതല്‍ 5 വരെ സീറ്റ് നേടും. ജന്‍ സുരാജ് പാര്‍ട്ടിക്ക് പരമാവധി 5 സീറ്റ് വരെ മാത്രമേ ലഭിക്കു എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോളില്‍ എന്‍ഡിഎ 133-148 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യത്തിന് 87 മുതല്‍ 102 വരെ സീറ്റ് മാത്രമേ ലഭിക്കൂ. ജന്‍ സുരാജിന് പരമാവധി 2 സീറ്റും മറ്റുള്ളവര്‍ക്ക് 3 മുതല്‍ 6 സീറ്റുമാണ് പ്രവചിക്കുന്നത്.
ഡിവി റിസര്‍ച്ച്
എന്‍ഡിഎ 137-152
ഇന്ത്യാ സഖ്യം 83-98
മറ്റുള്ളവര്‍ 18
പോള്‍ സ്ട്രാറ്റ് സര്‍വേ
എന്‍ഡിഎ 133-148
ഇന്ത്യാ സഖ്യം 87-102
മറ്റുള്ളവര്‍ 35
ചാണക്യ സ്ട്രാറ്റജീസ് സര്‍വേ
എന്‍ഡിഎ 130-138
ഇന്ത്യാ സഖ്യം 100-108
മറ്റുള്ളവര്‍ 35
പിമാര്‍ക്യു സര്‍വേ
എന്‍ഡിഎ142-162
ഇന്ത്യാ സഖ്യം 80-98
മറ്റുള്ളവര്‍ 03
ജെവിസി സര്‍വേ
എന്‍ഡിഎ 135-150
ഇന്ത്യാ സഖ്യം 88-103
മറ്റുള്ളവര്‍ 37
ദൈനിക് ഭാസ്‌കര്‍ സര്‍വേ
എന്‍ഡിഎ 145-160
ഇന്ത്യാ സഖ്യം 73-91
മറ്റുള്ളവര്‍ 5-10
