ബിഗ് ബോസ് സീസണ്‍-19: ഫര്‍ഹാന ഭട്ടിനെ ''തീവ്രവാദിയെന്ന്'' വിളിച്ച് അമല്‍ മാലിക്കിന്റെ അമ്മായി

Update: 2025-10-21 03:56 GMT

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഹോസ്റ്റ് ചെയ്യുന്ന ബിഗ്‌ബോസ് സീസണ്‍ 19ലെ കശ്മീരി അംഗം തീവ്രവാദിയാണെന്ന് മറ്റൊരു അംഗത്തിന്റെ അമ്മായി. സംഗീത സംവിധായകനും ഗായകനുമായ അമല്‍ മാലിക്കിന്റെ അമ്മായി റോഷന്‍ ഗാരിയാണ് ഫര്‍ഹാനയെ തീവ്രവാദിയെന്ന് വിളിച്ചത്.

നേരത്തെ ബിഗ്‌ബോസില്‍ ഫര്‍ഹാന ഭട്ടും അമല്‍ മാലിക്കും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് റോഷന്‍ ഗാരി വിദ്വേഷ പ്രസ്താവന നടത്തിയത്. ബിഗ് ബോസ് സീസണ്‍ 15ല്‍ ഹൗസിന് അകത്ത് സമാനമായ പ്രശ്‌നമുണ്ടായിരുന്നു. കശ്മീരിയായ ഉമര്‍ റിയാസ് എന്ന അംഗത്തെ മറ്റൊരു അംഗമായ സിമ്പ നാഗ്പാലാണ് തീവ്രവാദിയെന്ന് വിളിച്ചത്.