ഗാന്ധിനഗര്‍: ഗുജറാത്തിലെ സ്‌കൂളുകളിലെ ഒമ്പത് മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍ ഗീതാപഠനം നിര്‍ബന്ധമാക്കി. വിദ്യാര്‍ഥികളെ ധാര്‍മികതയും സദാചാരവും പഠിപ്പിക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഇക്കാര്യം നിയമസഭ ചര്‍ച്ച ചെയ്തപ്പോള്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പിന്താങ്ങിയിരുന്നു.