ബെംഗളൂരു: ഫെബ്രുവരി ഒമ്പത് മുതല്‍ ബെംഗളൂരു മെട്രോ ട്രെയിനുകളില്‍ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുമെന്ന് ബെംഗളൂരു മെട്രോ അധികൃതര്‍ അറിയിച്ചു. നാല് ശതമാനം മുതല്‍ 10 ശതമാനം വരെ ആയിരിക്കും വര്‍ധന. ദൂരമനുസരിച്ച് ഒരു രൂപ മുതല്‍ അഞ്ച് രൂപ വരെ നിരക്ക് വര്‍ധനയുണ്ടാവും.
2002 ലെ മെട്രോ റെയില്‍വേസ് (ഓപ്പറേഷന്‍ & മെയിന്റനന്‍സ്) ആക്ട് പ്രകാരം രൂപീകരിച്ച ഫസ്റ്റ് ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി (എഎഇ) പ്രകാരമാണ് ഇത് നടപ്പിലാക്കുന്നതെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (BMRCL) അറിയിച്ചു.
ഭാവിയില്‍ ഇത്തരം കുത്തനെയുള്ള വര്‍ദ്ധനവ് ഒഴിവാക്കാന്‍, ചെലവുമായി ബന്ധിപ്പിച്ചിട്ടുള്ള സുതാര്യമായ വാര്‍ഷിക ഓട്ടോമാറ്റിക് ഫെയര്‍ റിവിഷന്‍ ഫോര്‍മുല അല്ലെങ്കില്‍ പ്രതിവര്‍ഷം 5 ശതമാനം എന്നരീതിയിലേക്ക് പരിഷ്‌കരിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വാര്‍ഷിക നിരക്ക് പരിഷ്‌കരണം അവതരിപ്പിക്കുന്നതിന് ഈ സംവിധാനം സഹായിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.