ഫലസ്തീന്‍ രാഷ്ട്രം വേണമെന്ന മാര്‍പാപ്പയുടെ നിലപാട് തള്ളി ഇസ്രായേലി പോലിസ് മന്ത്രി; മാര്‍പാപ്പ മറ്റുകാര്യങ്ങള്‍ നോക്കണമെന്ന്

Update: 2025-12-01 14:35 GMT

തെല്‍അവീവ്: വെസ്റ്റ്ബാങ്കും ഗസയും ഉള്‍പ്പെടുത്തി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ നിലപാട് തള്ളി ഇസ്രായേലി പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍. ജൂതരാഷ്ട്രം മാത്രം മതിയെന്നും മാര്‍പാപ്പ മറ്റുകാര്യങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന വത്തിക്കാന്റെ ദീര്‍ഘകാല നിലപാട് ആവര്‍ത്തിക്കുകയാണ് കഴിഞ്ഞ ദിവസം മാര്‍പാപ്പ ചെയ്തത്. ഇതിനെ ഇസ്രായേലി പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡും എതിര്‍ത്തു. ഇത് ഇസ്രായേലി-ഫലസ്തീനി പ്രശ്‌നമാണെന്നും മാര്‍പാപ്പ എന്തിനാണ് ഇടപെടുന്നതെന്ന് മനസിലാവുന്നില്ലെന്നും യെയര്‍ ലാപിഡ് പറഞ്ഞു. ഫലസ്തീന്‍ മൊത്തം ഇസ്രായേല്‍ ആക്കുന്നതില്‍ തങ്ങള്‍ മാര്‍പാപ്പയുടെ അഭിപ്രായം തേടുന്നില്ലെന്നും ലാപിഡ് പരിഹസിച്ചു.