ഫലസ്തീനിലെ പള്ളികളുടെ ഉച്ചഭാഷിണികള്‍ നിയന്ത്രിക്കാന്‍ നിയമവുമായി സയണിസ്റ്റ് ഭരണകൂടം

Update: 2025-12-28 12:57 GMT

തെല്‍അവീവ്: അധിനിവേശ ഫലസ്തീനിലെ മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം നിയമം കൊണ്ടുവരാന്‍ ഇസ്രായേലി സര്‍ക്കാര്‍ തീരുമാനിച്ചു. പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറും ദേശീയ സുരക്ഷാ സമിതി ചെയര്‍മാന്‍ വിക വോഗലുമാണ് നിയമത്തിനായി ശ്രമിക്കുന്നത്. അധിനിവേശ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമത്തിന്റെ ബില്ല് പറയുന്നത്. നിയമം ലംഘിച്ചാല്‍ 10,000 ഷെക്കല്‍ വരെ പിഴ ഈടാക്കും. ഉച്ചഭാഷിണികള്‍ പിടിച്ചെടുക്കാന്‍ ബില്ല് പോലിസിന് അധികാരവും നല്‍കുന്നു.