ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നു: ബെല്‍ജിയം വിദേശകാര്യമന്ത്രി

Update: 2025-05-27 16:59 GMT

ബ്രസല്‍സ്: ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് ബെല്‍ജിയം വിദേശകാര്യമന്ത്രി മാക്‌സിം പ്രിവോത്ത്. ഫ്‌ളെമിഷ് മാസികയായ ഹുമോക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി സുപ്രധാനമായ നിരീക്ഷണം നടത്തിയത്. വംശഹത്യ എന്ന വാക്ക് ഇപ്പോള്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇനി എന്തൊക്കെ കാണേണ്ടി വരുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ അതിക്രമങ്ങളെ അപലപിക്കുന്ന സ്ഥിരം രീതി മാറ്റി കര്‍ശനമായ നടപടി അവര്‍ക്കെതിരെ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയനുമായുള്ള ഇസ്രായേലിന്റെ ബന്ധം പുനപരിശോധിക്കാന്‍ രൂപീകരിച്ച കമ്മീഷനില്‍ അംഗമാവാന്‍ ബെല്‍ജിയത്തിന് നിര്‍ദേശം ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. യൂറോപ്യന്‍ കമ്മീഷണര്‍ കാജാ കല്ലാസാണ് ഈ അന്വേഷണത്തിന് നേതൃത്വം നല്‍കുക.