ചെന്നൈ: ട്രെയ്‌നുകളിലെ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്കും ഇനി ബെഡ് റോള്‍ നല്‍കും. പണം നല്‍കി ബെഡ്ഷീറ്റ്, തലയണ ഉള്‍പ്പെട്ട ബെഡ് റോള്‍ ഉപയോഗിക്കാവുന്ന ഈ പദ്ധതി ചെന്നൈ ഡിവിഷനിലെ 10 തീവണ്ടികളില്‍ ജനുവരി ഒന്നിന് തുടങ്ങും. കേരളത്തിലൂടെ ഓടുന്ന മംഗളൂരു-ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് (12685/ 12686), പാലക്കാട് എക്‌സ്പ്രസ് (22651/ 22652), തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12695/12696), ആലപ്പി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22639/ 22640), മംഗളൂരു-ചെന്നൈ എക്‌സ്പ്രസ് (16159/16160) എന്നീ വണ്ടികളില്‍ ഈ സൗകര്യം ലഭ്യമാകും. ഒരു ബെഡ്ഷീറ്റ്, തലയണ, തലയണ കവര്‍ എന്നിവയ്ക്ക് 50 രൂപയാണ്. തലയണയ്ക്കും തലയണ കവറിനും 30 രൂപയും ബെഡ്ഷീറ്റിന് മാത്രമായി 20 രൂപയുമാണ് ഈടാക്കുന്നത്.