'ബാസിലസ് സബ്റ്റിലിസ്' കേരളത്തിന്റെ സൂക്ഷ്മാണു

Update: 2026-01-24 02:54 GMT

തിരുവനന്തപുരം: 'ബാസിലസ് സബ്റ്റിലിസ്' സൂക്ഷ്മാണുവിനെ സംസ്ഥാന മൈക്രോബായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മണ്ണിലും ജലത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും മനുഷ്യന്റെയും മൃഗങ്ങളുടെയും കുടലിലും കാണപ്പെടുന്നതും ഏറെ പഠനവിധേയമായതുമായ ബാക്ടീരിയയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടം കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ സ്ഥാപിച്ച സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. രോഗനിയന്ത്രണം, കാര്‍ഷിക ഉത്പാദന വര്‍ധന എന്നിവയ്ക്ക് ബാസിലസ് സബ്റ്റിലിസ് സഹായകരമാണെന്നും ഇതുമായി ബന്ധപ്പെട്ട് വിവിധ സര്‍വകലാശാലകള്‍ വികസിപ്പിക്കുന്ന ഉത്പന്നങ്ങള്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു വലിയ മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.