സ്വാഗതസംഘം രൂപീകരിച്ചു

Update: 2025-06-06 04:49 GMT

തിരൂര്‍: ആഗോള ഇസ്‌ലാമിക പണ്ഡിതനും ഖുര്‍ആന്‍ വിവര്‍ത്തകനുമായ ഡോ. ബഷീര്‍ അഹമ്മദ് മുഹിയുദ്ദീനെ ജന്മനാടായ പറവണ്ണയില്‍ അനുസ്മരിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. പറവണ്ണ മദ്‌റസത്തുല്‍ ബനാത്തില്‍ ചേര്‍ന്ന യോഗത്തില്‍ പറവണ്ണ മഹല്ല് പ്രസിഡണ്ട് കെ പി അബ്ദുല്‍ഖഫാര്‍ മൗലവി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ പി അബ്ദുല്‍ ഗഫാര്‍ (ചെയര്‍മാന്‍) ബഷീര്‍ പാലക്കാവളപ്പില്‍, ഖാജാ മൊഹിയുദ്ധീന്‍(വൈസ് ചെയര്‍മാന്‍) വി എം മുസ്തഫ (ജനറല്‍ കണ്‍വീനര്‍) ലുഖ്മാനുല്‍ഹക്കീം, കെ പി താഹിര്‍( ജോയിന്റ് കണ്‍വീനര്‍) കെ പി ഒ റഹ്മത്തുല്ല (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ ഖാസിം ഷാലിമാര്‍, കെ പി ഒ റഹ്മത്തുല്ല, കെ പി ഇസ്മായില്‍, സഹദുല്ല, ഖാജാ സിറാജുദ്ദീന്‍, കെ പി അന്‍വര്‍, അമാനുള്ള, ഖാജാ ശിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജൂണ്‍ 25നാണ് അനുസ്മരണ സമ്മേളനം നടത്തുക.