ലബ്‌നാനികളുടെ പ്രതിഷേധം: യുഎസ് പ്രതിനിധി ടോം ബരാക്ക് ഖിയാം സന്ദര്‍ശനം റദ്ദാക്കി
ബെയ്‌റൂത്ത്: ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്ന യുഎസ് നിര്‍ദേശത്തിനെതിരായ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് യുഎസ് പ്രത്യേക പ്രതിനിധി ടോം ബാരക്ക് ലബ്‌നാനിലെ ഖിയാം സന്ദര്‍ശനം റദ്ദാക്കി. കഴിഞ്ഞ ദിവസം ലബ്‌നാനില്‍ എത്തിയ ടോം ബരാക്ക് ഖിയാം അടക്കം നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ലബ്‌നാനികള്‍ ഈ പ്രദേശങ്ങളിലെല്ലാം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. അതോടെ ടോം ബരാക്ക് പരിപാടികള്‍ റദ്ദാക്കി. 2024ലെ ഇസ്രായേലി അധിനിവേശത്തില്‍ ശക്തമായ പോരാട്ടം നടന്ന സ്ഥലമാണ് ഖിയാം. അവിടെ രക്തസാക്ഷികളായ പോരാളികളുടെ ചിത്രങ്ങളുമായി നിരവധി പേരാണ് പ്രതിഷേധിച്ചത്.
Under the pressure of popular protests, US envoy Tom Barrack has canceled his visit to the cities of Khiam and Tyre (Sour) in south Lebanon.
— The Cradle (@TheCradleMedia) August 27, 2025
A day earlier, the envoy told Lebanese journalists to "act civilized" and not "animalistic" during a press conference, drawing widespread… pic.twitter.com/qvghJk56Pn
ടാം ബാരക്ക് സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്ന തെയര്‍ പ്രദേശത്തും പ്രതിഷേധമുണ്ടായി. അവിടെയും ബരാക്ക് സന്ദര്‍ശിച്ചില്ല. ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്നും ലബ്‌നാന്‍ സൈന്യം മാത്രം ആയുധം കൈവശം വച്ചാല്‍ മതിയെന്നുമാണ് യുഎസിന്റെ നിര്‍ദേശം. ഇത് ലബ്‌നാന്‍ സര്‍ക്കാരും അംഗീകരിച്ചു. എന്നാല്‍, നിരായുധീകരണത്തെ കുറിച്ച് ചര്‍ച്ചയില്ലെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചു. സിറിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതു പോലെ ലബ്‌നാനില്‍ ആക്രമണം നടത്താന്‍ അനുവദിക്കില്ലെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം വ്യക്തമാക്കിയിട്ടുണ്ട്.
