മസ്ജിദിന് മുന്നില്‍ ഡാന്‍സ് കളിക്കരുതെന്ന് ബോര്‍ഡ്; ബജ്‌റങ്ദളുകാരുടെ പരാതിയില്‍ കേസെടുത്ത് പോലിസ്

Update: 2025-09-18 10:52 GMT

അഹമദാബാദ്: മസ്ജിദിനും മദ്‌റസക്കും മുന്നില്‍ ഡാന്‍സ് കളിക്കരുതെന്ന ബോര്‍ഡ് സ്ഥാപിച്ച മസ്ജിദ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കേസെടുത്തു. ഗുജറാത്തിലെ ഖേഡ ജില്ലയിലെ നാനി ഭാഗോല്‍ ഗ്രാമത്തിലാണ് സംഭവം. ബോര്‍ഡ് സ്ഥാപിച്ചത് അറിഞ്ഞ ബജ്‌റങ് ദളുകാര്‍ നല്‍കിയ പരാതിയിലാണ് കേസ്. മസ്ജിദ് കമ്മിറ്റിയുടെ നടപടി ജിഹാദി മനോഭാവമാണ് കാണിക്കുന്നതെന്നും ഭരണഘടനക്കും ജനാധിപത്യത്തിനും എതിരാണ് അതെന്നും ബജ്‌റങ്ദളിന്റെ പരാതി പറയുന്നു.