ന്യൂഡല്‍ഹി: റെസലിങ് ഇതിഹാസം ഹല്‍ക്ക് ഹോഗന്റെ ഗുസ്തി സംഘത്തില്‍ ചേര്‍ന്ന് ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റങ് പുനിയ. ആഗസ്റ്റ് 30ന് യുഎസിലെ ക്ലീവ്‌ലാന്‍ഡില്‍ നടക്കുന്ന റിയല്‍ അമേരിക്കന്‍ ഫ്രീസ്റ്റൈല്‍ എന്ന പരിപാടിയിലെ മല്‍സരത്തില്‍ പുനിയ പങ്കെടുക്കും. യുഎസില്‍ നിന്നുള്ള യാനി ഡയാകോമിഹാലിസിനെയാണ് പുനിയ നേരിടുക. 2022ലെ വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ യാനി, പുനിയയേ പരാജയപ്പെടുത്തിയിരുന്നു. പ്രശസ്ത ഗുസ്തിക്കാരായ ആരോണ്‍ ബ്രൂക്ക്‌സ്, ബെന്‍ ആസ്‌ക്രന്‍, കെന്നഡി ബ്ലേഡ്‌സ്, സാറ ഹില്‍ദെബ്രാന്‍ഡ്, എംഎംഎ താരങ്ങളായ ബോ നിക്കല്‍, ഡാരിയോണ്‍ കാള്‍ഡ്‌വെല്‍, ലാന്‍സ് പാല്‍മര്‍, ചായല്‍ സോന്നന്‍ തുടങ്ങിയവരും മല്‍സരിക്കാനുണ്ടാവും.