മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ബജ്‌റങ് ദള്‍; മലയാളി ക്രൈസ്തവ പുരോഹിതന്‍ അടക്കം ആറു പേര്‍ അറസ്റ്റില്‍

Update: 2025-12-31 03:00 GMT

നാഗ്പൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മലയാളിയായ ക്രൈസ്തവ പുരോഹിതനും ഭാര്യയുമടക്കം ആറുപേരെ മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തു. സിഎസ്‌ഐ നാഗ്പൂര്‍ മിഷനിലെ ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ അടക്കം ആറുപേരെയാണ് ബജ്‌റങ് ദളുകാരുടെ പരാതിയില്‍ നാഗ്പൂരിലെ ഷിംഗോഡിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. ഒരു വിശ്വാസിയുടെ വീട്ടില്‍ ക്രിസ്തുമസ് പ്രാര്‍ത്ഥന നടക്കുമ്പോഴാണ് പോലിസ് സംഘം എത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഫാ. സുധീറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.തിരുവനന്തപുരം അമരവിള സ്വദേശിയാണ് ഫാ. സുധീര്‍.