
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ രാഷ്ട്രീയ ബജ്‌റംഗ് ദള്‍ നേതാവിനെ ഓഫിസില്‍ കയറി ആക്രമിച്ചു. ഓഫിസിലുണ്ടായിരുന്നവര്‍ക്കും അടികിട്ടി. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റായ ആശിഷ് ശര്‍മയെയാണ് ഒരു സംഘം ആക്രമിച്ചത്. ശേഷം ഓഫിസും അടിച്ചുതകര്‍ത്തു. ഓഫിസിലെ ആക്രമണത്തിന് പിന്നാലെ നേതാവിനെ റോഡിലൂടെ വലിച്ചിഴച്ചും മര്‍ദ്ദിച്ചു.
Full View
പശു സംരക്ഷണ പ്രവര്‍ത്തനങ്ങളെന്ന പേരില്‍ കഴിഞ്ഞ ദിവസം ആശിഷും സംഘവും ഏതാനും യുവാക്കളെ ആക്രമിച്ചിരുന്നു. അതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് ആക്രമണം നടന്നിരിക്കുന്നത്. ''ഞങ്ങളുടെ വീഡിയോ നീ വൈറലാക്കിയോ ?, വീഡിയോയും ചിത്രങ്ങളും വൈറലാവുന്നതിന്റെ രസം നീയും ആസ്വദിക്കണം.'' എന്നും ഓഫിസിലെത്തിയ സംഘം പറഞ്ഞതായി റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ബാദ്ഷാപൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്. മോനു, നവീന്‍ തുടങ്ങി അഞ്ചു പേരാണ് പ്രതികളെന്ന് പോലിസ് പറഞ്ഞു.