ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി. ഗാന പ്രദേശത്തെ പെന്തകോസ്തല്‍ ചര്‍ച്ചിലാണ് അതിക്രമം നടന്നത്. മതം മാറ്റം ആരോപിച്ചായിരുന്നു പതിവ് അതിക്രമം. ഒക്ടോബര്‍ 14 മുതല്‍ 19 വരെ പള്ളിയില്‍ പ്രത്യേക പരിപാടികള്‍ നടക്കുന്നുണ്ട്. പരിപാടിയില്‍ ഹിന്ദുക്കള്‍ പങ്കെടുക്കുന്നുണ്ടെന്നും അവരെ മതം മാറ്റുകയാണെന്നും ആരോപിച്ചായിരുന്നു ഹിന്ദുത്വര്‍ അതിക്രമം നടത്തിയത്. അന്താരാഷ്ട്ര ബജ്‌റങ്ദള്‍ നേതാവ് പ്രീതി ധണ്ഡാരിയയാണ് അതിക്രമത്തിന് നേതൃത്വം നല്‍കിയത്.