ഇറാനെതിരായ ആക്രമണം: മെയ്ന്‍ റോഡുകള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് ബഹ്‌റൈന്‍

Update: 2025-06-22 09:04 GMT
ഇറാനെതിരായ ആക്രമണം: മെയ്ന്‍ റോഡുകള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് ബഹ്‌റൈന്‍

മനാമ: ബഹ്‌റൈനിലെ മെയ്ന്‍ റോഡുകള്‍ അത്യാവശ്യമുണ്ടെങ്കില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍. രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈനിലേക്ക് മാറാനും നിര്‍ദേശിച്ചു. വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും റിമോട്ട് വര്‍ക്കിങ് സിസ്റ്റം നടപ്പാക്കാനും സിവില്‍ സര്‍വീസ് ബ്യൂറോ നിര്‍ദേശിച്ചു. ഏകദേശം 70 ശതമാനം ജീവനക്കാരും ഓണ്‍ലൈന്‍ ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം.

Similar News