മുസ്‌ലിം വീടിന് മുകളില്‍ കാവിത്തുണി കെട്ടിയ ഹിന്ദുത്വനെ വെടിവച്ചു കൊന്ന സംഭവം: ഒരാള്‍ക്ക് വധശിക്ഷ, ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവ്
ലഖ്‌നോ: മുസ്‌ലിം വീടിന് മുകളില്‍ കാവിത്തുണി കെട്ടിയ ഹിന്ദുത്വനെ വെടിവച്ചു കൊന്ന കേസില്‍ ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചു. മറ്റു ഒമ്പതുപേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ 2024 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ദുര്‍ഗാ പൂജക്കിടെ ഹിന്ദുത്വ സംഘം മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും രാം ഗോപാല്‍ മിശ്ര എന്ന ഹിന്ദുത്വന്‍ ഒരു വീടിന് മുകളിലെ പച്ചക്കൊടി മാറ്റി കാവിത്തുണി കെട്ടുകയുമായിരുന്നു. അപ്പോള്‍ തന്നെ അയാള്‍ വെടിയേറ്റു കൊല്ലപ്പെട്ടു. കേസില്‍ 15 പേരെ പ്രതിയാക്കിയ പോലിസ് രണ്ടു പേരെ വെടിവച്ചു കൊല്ലുകയും ചെയ്തു. ബാക്കിയുള്ളതില്‍ മൂന്നുപേരെ കോടതി വെറുതെവിട്ടു. രാം ഗോപാല്‍ മിശ്രയെ വെടിവച്ചെന്ന് ആരോപണമുള്ള സര്‍ഫാസിനാണ് വധശിക്ഷ. അബ്ദുല്‍ ഹമീദ്, മുഹമ്മദ് താലിബ്, ഫാഹിം, സീഷന്‍, മുഹമ്മദ് സെയ്ഫ്, ജാവേദ്, ശുഐബ് ഖാന്‍, നന്‍കാവു, മഹ്‌റൂഫ് അലി എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു.