പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി

Update: 2026-02-17 14:23 GMT

തിരുവനന്തപുരം: നെടുമങ്ങാട് ആശുപത്രിയില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി. ഗര്‍ഭ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു. മരിച്ചത് പാലോട് സ്വദേശിനി നിരഞ്ജനയുടേയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു. ശസ്ത്രക്രിയ പിഴവില്‍ മുന്‍പും ആരോപണ വിധേയയാണ് ഡോക്ടര്‍. ഇതുവരെ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല.

സംഭവത്തില്‍ സൂപ്രണ്ടിന്റെ ഓഫിസിന് മുന്നില് വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. എസ്ഡിപിഐ നെടുമങ്ങാട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ഡോ. ബിന്ദു സുന്ദറിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടിന്റെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചു. ബിന്ദു സുന്ദറിന്റെ കാര്‍ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പോലിസ് എത്തി ഡോക്ടറെ പോലിസ് ജീപ്പില്‍ ആശുപത്രിയില്‍ തിരികെ എത്തിച്ചു.

നേരത്തെ വിതുര സ്വദേശിനിയായ ഹസ്നാ ഫാത്തിമയുടെ പ്രസവ ശാസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവില്‍ ആരോപണവിധേയയാണ് ബിന്ദു സുന്ദര്‍. പ്രസവശേഷം അശാസ്ത്രീയമായി എപ്പിസോട്ടമി ഇട്ടത്തിന് ശേഷം മലദ്വാരത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞ സംഭവം വിവാദാമായിരുന്നു.